കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍

100 16/05/2018 admin
img

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ബിജെപി ഫാസിസം എന്നൊക്കെ വഴിയില്‍ നിന്ന് പ്രസംഗിക്കുമെങ്കിലും ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ കക്ഷികളും അപ്പറയുന്നത്‌ ഉള്ളാലെ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് ബെന്യാമിന്‍ പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം. ഓരോ തെരഞ്ഞെടുപ്പിലും അവര്‍ക്കുള്ളത്‌ സ്വന്തം അജണ്ടകള്‍ മാത്രമാണ്‌. ഞങ്ങള്‍ തോറ്റാലും വേണ്ടില്ല മറ്റവന്‍ വിജയിക്കരുത്‌ എന്ന തോന്നല്‍ മാത്രം. ഇന്ത്യയില്‍ ഏകദേശം 80 ല്‍ അധികം കമ്യൂണിസ്റ്റ്‌, മാര്‍ക്‌സിസ്റ്റ്‌, സോഷ്യലിസ്റ്റ്‌, നെക്സലറ്റ്‌, പ്രസ്ഥാനങ്ങള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഒരു മേശക്കു ചുറ്റും ഒന്നിച്ച്‌ ഇരിക്കാന്‍ പോലും മനസില്ലാത്ത ഇവരാണ്‌ ഫാസിസത്തെ എതിര്‍ക്കാന്‍ നില്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ അടക്കമുള്ള മറ്റ്‌ രാഷ്ട്രീയ കക്ഷികളുടെ കാര്യം പറയാനുമില്ലെന്നും അദ്ദേഹം പറയുന്നു. കുറ്റം വോട്ടിംഗ്‌ യന്ത്രത്തിന്റെയോ സാധാരണ ജനങ്ങളുടെയോ അല്ല. ആത്മാര്‍ത്ഥതയില്ലാത്ത വര്‍ത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളുടേതാണെന്നും ബെന്യമിന്‍ കുറ്റപ്പെടുത്തുന്നു. ബെന്യാമിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം, ബിജെപി, ഫാസിസം എന്നൊക്കെ വഴിയില്‍ നിന്ന് പ്രസംഗിക്കുമെങ്കിലും ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ കക്ഷികളും അപ്പറയുന്നത്‌ ഉള്ളാലെ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഓരോ തിരഞ്ഞെടുപ്പിലും അവര്‍ക്കുള്ളത്‌ സ്വന്തം അജണ്ടകള്‍ മാത്രമാണ്‌. ഞങ്ങള്‍ തോറ്റാലും വേണ്ടില്ല മറ്റവന്‍ വിജയിക്കരുത്‌ എന്ന തോന്നല്‍ മാത്രം. ഇന്ത്യയില്‍ ഏകദേശം 80 ല്‍ അധികം കമ്യൂണിസ്റ്റ്‌ / മാര്‍ക്‌സിസ്റ്റ്‌ / സോഷ്യലിസ്റ്റ്‌ / നെക്സലറ്റ്‌ പ്രസ്ഥാനങ്ങള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഒരു മേശക്കു ചുറ്റും ഒന്നിച്ച്‌ ഇരിക്കാന്‍ പോലും മനസില്ലാത്ത ഇവരാണ്‌ ഫാസിസത്തെ എതിര്‍ക്കാന്‍ നില്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ അടക്കമുള്ള മറ്റ്‌ രാഷ്ട്രീയ കക്ഷികളുടെ കാര്യം പറയാനുമില്ല. കുറ്റം വോട്ടിംഗ്‌ യന്ത്രത്തിന്റെയോ സാധാരണ ജനങ്ങളുടെയോ അല്ല. ആത്മാര്‍ത്ഥതയില്ലാത്ത വര്‍ത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളേ നിങ്ങളുടേത്‌ തന്നെയാണ്‌.