ആകെ പോള്‍ ചെയ്തതിനേക്കാള്‍ 207 വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജെപി എംഎ‍ല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചു

129 16/05/2018 admin
img

ബംഗളുരു: ആകെ പോള്‍ ചെയ്തതിനേക്കാള്‍ 207 വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജെപി എംഎ‍ല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചു. ഹൂബ്ലി ധര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തിലാണ് അസ്വാഭാവികത കണ്ടെത്തിയത്. ഇവിടെ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ലാല്‍ ഷെട്ടാറിന്റെ തെരഞ്ഞെടുപ്പ് ഫലമാണ് കമ്മീഷന്‍ തടഞ്ഞത്. 25354 വോട്ടിനാണ് ഷെട്ടാര്‍ വിജയിച്ചത്. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് മെഷീനില്‍ കണ്ടെത്തി. കര്‍ണാടകയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ തന്നെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കണ്ടെത്തിയത്.