ജഴ്സി പരസ്‌പരം കെെമാറി പാണ്ഡ്യയും രാഹുലും!

10 17/05/2018 admin
img

മുംബയ്: കഴിഞ്ഞ ദിവസത്തെ മുംബയ്- പഞ്ചാബ് മത്സരത്തിന് ശേഷം മറ്റൊരു അപൂര്‍വ നിമിഷത്തിനാണ് വാംഖഡേ സ്‌റ്റേഡിയം സാക്ഷിയായത്. മത്സരശേഷം മുംബയ് താരമായ ഹര്‍ദിക് പാണ്ഡ്യയും പഞ്ചാബ് താരം കെ.എല്‍ രാഹുലും ജഴ്സികള്‍ പരസ്‌പരം കെെമാറിയത് എെ.പി.എല്ലില്‍ ചരിത്രമുഹുര്‍ത്തമാണ്. ഫുട്ബോളില്‍ താരങ്ങള്‍ ജഴ്സികള്‍ പരസ്‌പരം കെെമാറാറുണ്ടെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. ക്രിക്കറ്റിനോടുള്ള ബഹുമാനത്തിന്റെ ഒരു അടയാളമാണ് ഈ നിമിഷമെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. അതേസമയം ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബയ്ക്കെതിരെ പഞ്ചാബ് മൂന്ന് റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത മുംബയ് പൊള്ളാര്‍ഡിന്റെ അ‌ര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ 186 റണ്‍സെടുത്തു. മ​റു​പ​ടി​ക്കി​റ​ങ്ങിയ പ​ഞ്ചാ​ബ് പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും 20 ഓ​വ​റില്‍ 5 വി​ക്ക​റ്റ് ന​ഷ്‌​ട​ത്തില്‍ 183 റണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ. പ​ഞ്ചാ​ബി​നാ​യി അര്‍​ദ്ധ സെ​ഞ്ച്വ​റി നേ​ടിയ കെ.​എല്‍.​രാ​ഹുല്‍ (60 പ​ന്തില്‍ 94) മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്‌ച​വ​ച്ചു. വിജയത്തോടെ പ്ലേ ഒാഫ് പ്രതീക്ഷകള്‍ സജീവമാക്കാനും മുംബയ്‌ക്കായി.