ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ്ഭൂഷണ്‍ രംഗത്ത്

107 17/05/2018 admin
img

ശ്രീദേവി മരണപ്പെട്ട് മാസങ്ങള്‍ പിന്നിടുമ്ബോഴും വിവാദങ്ങള്‍ കെട്ടടങ്ഹുന്നില്ല. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടു പുറത്തു വന്നിരിക്കുകയാണ്. ശ്രീദേവിയുടേതാണ് അപകട മരണമല്ലെന്നും പകരം ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപണമുന്നിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് ദില്ലി മുന്‍ ‌ എസിപി വേദ് ഭൂഷന്‍. പോലീസില്‍ നിന്ന് വിരമിച്ചതിനു ശേഷം കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ് അദ്ദേഹം. വേദ് പറയുന്നത് ഒരാളെ ബാത്ത് ടബ്ബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ച്‌ കൊല്ലനും കൊലപാതകം നടത്തിയതിന്റെ തെളിവുകള്‍ അവശേഷിപ്പിക്കാതെ അപകടമരണമെന്ന് വരുത്തി തീര്‍ക്കാനും വളരെ വളരെ എളുപ്പമാണ്. ശ്രീദേവിയുടേത് ഒരു അസൂത്രിക കൊലപാതകം പോലെയാണ് തോന്നുന്നതെന്ന് വേദ് പഞ്ഞു. താരത്തിന്റെ മരണത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിക്കുന്നതിനായി ദുബായില്‍ പോയി വന്നതിനു ശേഷം വാര്‍ത്ത സമ്മേളനം വിഴിയ്ക്കുകയായിരുന്നു അദ്ദേഹം. ദുബായി പോലീസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെതിരെ വേദ് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. ദുബായി നീതി വ്യവസ്ഥയോട് അങ്ങേയറ്റം ആദരവാണുള്ളത്. കൂടാതെ ശ്രീദേവിയുടെ മരണത്തില്‍ അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തങ്ങള്‍ തൃപ്തരല്ല. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയണമെന്നും അദ്ദേഹം അറിയണം.ദുബായില്‍ എത്തി വേദ് ഭൂഷണ്‍ ശ്രീദേവി മരിച്ച ഹോട്ടലായ ജുമെയ്റ എമിറേറ്റ്സ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ശ്രീദേവി മരിച്ചു കിടന്ന മുറി കയറി പരിശോധിക്കാനോ സന്ദര്‍ശിക്കാനോ അനുവദിച്ചിരുന്നില്ല. മറ്റൊരു മുറിയില്‍ താരം താരം മരിച്ചു കിടന്ന രീതി പുനഃസൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രസ് മീററില്‍ പറഞ്ഞു.