ബാബു കൊലക്കേസില്‍ പിടിയിലായ ശ്യാംജിത്ത് പിറന്നാള്‍ ആഘോഷത്തിന് കേക്ക് മുറിച്ചത് വടിവാള്‍ കൊണ്ട്!

149 17/05/2018 admin
img

മയ്യഴി: ബാബു കൊലക്കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് വടിവാള്‍കൊണ്ട് പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രം വൈറലാകുന്നു. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് വധശ്രമക്കേസുള്‍പ്പെടെ 13 കേസുകളില്‍ ശ്യാംജിത്ത് പ്രതിയാണെന്നാണ് വിവരം. പള്ളൂരില്‍ സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗം ബാബു കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ചയാണ് പാനൂര്‍ ചെണ്ടയാട്ടെ കുനുമ്മല്‍ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്ത് (23)നെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. മേയ് അഞ്ചിനായിരുന്നു ശ്യാംജിത്തിന്റെ പിറന്നാള്‍ ആഘോഷം നടന്നത്.