മൂന്നുവയസുകാരിയായ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യക്കു ശ്രമിച്ചു!

94 17/05/2018 admin
img

നാദാപുരം: മൂന്നുവയസുകാരിയായ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യക്കു ശ്രമിച്ചു. രക്ഷപെട്ട ഒന്നരവയസുകാരന്‍ ഗുരുതരാവസ്ഥയില്‍. പുറമേരിയിലെ കുളങ്ങരത്ത് മുഹമ്മദ് െഖെസിന്റെ മകള്‍ ഇന്‍ഷാ ലാമിയയാണു മരിച്ചത്. ഞരമ്ബ് മുറിച്ചശേഷം ഷാളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച കുട്ടികളുടെ അമ്മ സഫൂറ (32) യെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ഒന്നോടെയാണു നാടിനെ നടുക്കിയ സംഭവം. മകന്‍ അമന്‍ സയാനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് െമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കൊടുക്കാനെന്നു പറഞ്ഞ് കുട്ടികളെ രണ്ടാനിലയിലേക്കു കൊണ്ടുപോയ സഫൂറ അല്‍പ്പസമയത്തിനുശേഷം മക്കളെ കൊന്നതായി ഭര്‍തൃമാതാവിനെ അറിയിക്കുകയായിരുന്നു. ഭര്‍തൃമാതാവ് ചെന്നുനോക്കുമ്ബോള്‍ കുട്ടികളെ കുളിമുറിയില്‍ നിലത്തു കിടത്തിയ നിലയിലായിരുന്നു. കുട്ടികളോട് പുതിയ കളി കാണിച്ചു തരാമെന്നു പറഞ്ഞ് മൂത്ത കുട്ടിയുടെ െകെകാലുകള്‍ ബന്ധിച്ചശേഷം വെള്ളംനിറച്ച ബക്കറ്റില്‍ മുക്കിവയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇളയകുട്ടിയെയും സമാനമായ രീതിയില്‍ ബക്കറ്റില്‍ ഇറക്കി വയ്ക്കുകയുമായിരുന്നു. ഭര്‍തൃ മാതാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവരാണ് കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ചത്. അവിടെനിന്നു പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. നരിപ്പറ്റ സ്വദേശിയായ കാട്ടില്‍ സഫൂറയെ നാദാപുരം ഡിെവെ.എസ്.പി. സുനില്‍കുമാര്‍ അറസറ്റ്്് ചെയ്തു.