അറബിക്കടലില്‍ ന്യുനമര്‍ദം ശക്തിപ്രാപിക്കുന്നു!

92 17/05/2018 admin
img

ലക്ഷദ്വീപ്: അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും വികാസം പ്രാപിച്ച ന്യൂനമര്‍ദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച്‌ യെമന്‍ ഭാഗത്തേക്ക് നീങ്ങുമെന്നു ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് പോകുന്നത് അഭികാമ്യമല്ല. ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെയും ഇടയിലുള്ള ഭാഗത്തേക്കും ഇന്നു മുതല്‍ ബുധനാഴ്ച രാത്രി വരെയും മത്സ്യ ബന്ധനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.