കളിക്കുന്നതിനിടെ ഒമ്ബത് വയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ നാണയം പുറത്തെടുത്തു!

148 17/05/2018 admin
img

കൊല്ലം: കളിക്കുന്നതിനിടെ ഒമ്ബത് വയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ നാണയം പുറത്തെടുത്തു. തുരുത്തിപ്പുറം സ്വദേശി ആഗ്‌നയുടെ തൊണ്ടയിലാണ് നാണയം കുടുങ്ങിയത്. തൊണ്ടയില്‍ നാണയം കുടുങ്ങിയതിനെ തുടന്ന് കുട്ടിയെ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോണ്‍ ബോസ്‌ക്കോ ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. പ്രശോഭ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് നാണയം പുറത്തെടുത്തത്. ആധുനിക ചികിത്സ സംവിധാനമായ ഫ്‌ളെക്‌സിബിള്‍ ഈസോഫാഗോസ്‌കോപ്പി ഉപയോഗിച്ചാണ് അനസ്തീസിയ നല്‍കാതെ തന്നെ നാണയം പുറത്തെടുത്തത്. മണിക്കൂറുകള്‍ക്കകം തന്നെ കുട്ടി ആശുപത്രി വിടുകയും ചെയ്‌തു.