സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ല!

55 17/05/2018 admin
img

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാകില്ല. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ തീരുമാന പ്രകാരം സ്‌കൂളിന്റെ ചുമതല പ്രിന്‍സിപ്പലിനായിരിക്കുമെന്നും അധ്യാപക സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒരു സ്ഥാപനത്തില്‍ രണ്ടു മേധാവികള്‍ ഗുണകരമല്ലെന്നും സ്‌കൂളിന്റെ മേധാവി പ്രിന്‍സിപ്പലാകുന്നതോടെ അവരെ സഹായിക്കാന്‍ ജീവനക്കാരില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമാകും. എയ്ഡഡ് സ്‌കൂളിലേയ്ക്ക് ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂള്‍ എന്ന പേര് നല്‍കണമെന്ന അധ്യാപകരുടെ നിര്‍ദേശം പരിഗണിക്കും. അക്കാദമിക് കാര്യങ്ങളില്‍ എയ്ഡഡ് മേഖലയെ മാറ്റിനിര്‍ത്തില്ല. എയ്ഡഡ് മാനേജര്‍മാര്‍ക്ക് ശിക്ഷിക്കാനുള്ള അധികാരം പിന്‍വലിക്കണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.