രാജ്യതലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു!

154 17/05/2018 admin
img

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോനു എന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്‍പതുവയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തില്‍ വച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു. മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നുവെന്നും പോലീസ് അധികൃതര്‍ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് അറിയിച്ച പോലീസ്, പെണ്‍കുട്ടി ജഹാംഗിര്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വ്യക്തമാക്കി.