ഉത്തര്‍ പ്രദേശി​ല്‍ ബസ്​ മറിഞ്ഞ്​ 17 യാത്രക്കാര്‍ മരിച്ചു

157 13/06/2018 admin
img

ലക്​നോ: ഉത്തര്‍ പ്രദേശി​ല്‍ ബസ്​ മറിഞ്ഞ്​ 17 യാത്രക്കാര്‍ മരിച്ചു. 12 പേര്‍ക്ക്​ പരിക്കേറ്റു. മെയിന്‍പൂര്‍ ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന്​ രാവി​െലയാണ്​ അപകടമുണ്ടായത്​. അമിത വേഗതയില്‍ വന്ന ബസ്​ ഡിവൈഡറില്‍ ഇടിച്ച്‌​ മറിയുകയായിരുന്നെന്നാണ്​ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്​. ബസ്​ ഡ്രൈവറും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക്​ ആവശയമായ എല്ലാ ചികിത്​സയും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.