എറണാകുളം പറവൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് തിരുവാഭരണമടക്കം അമ്ബത് പവന്‍ കവര്‍ന്നു

104 13/06/2018 admin
img

കൊച്ചി: വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും നഷ്ടപ്പെട്ടു. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 15 പവനും പണവും മോഷ്ടിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് ക്ഷേത്രങ്ങളില്‍ മോഷണം നടന്നതായി കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് വിദഗ്ധരും എത്തി സ്ഥലത്ത് പരിശോധന നടത്തി. തൃക്കപുരം ക്ഷേത്രത്തിലെ സ്‌ട്രോങ് റൂം തകര്‍ത്താണ് മോഷണം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാകാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത ക്ഷേത്രങ്ങളില്‍ ഒരേ സമയം തന്നെയാകാം മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം.