ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശമായ സാംബ ജില്ലയിലുണ്ടായ പാക്‌ വെടിവെപ്പില്‍ അസിസ്റ്റന്‍ഡ്‌ കമാന്‍ഡന്റ്‌ ഉള്‍പ്പെടെ നാല് ബിഎസ്‌എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

70 13/06/2018 admin
img

ശ്രീനഗര്‍ ; ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശമായ സാംബ ജില്ലയിലുണ്ടായ പാക്‌ വെടിവെപ്പില്‍ അസിസ്റ്റന്‍ഡ്‌ കമാന്‍ഡന്റ്‌ ഉള്‍പ്പെടെ നാല് ബിഎസ്‌എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികള്‍ക്ക്‌ പരിക്കേറ്റു. മരിച്ച മൂന്ന് ജവാന്‍മാരെ തിരിച്ചറിഞ്ഞു. അസിസ്റ്റന്റ് കമാന്‍ഡന്റി ജതീന്ദര്‍ സിങ്,അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാം നിവാസ്, കോണ്‍സ്റ്റബിള്‍ ഹാന്‍സ് രാജ് എന്നിവരാണ്‌ മരിച്ചത്‌. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. റംസാനിനോട് അനുബന്ധിച്ച്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് പാകിസ്‌ഥാന്‍ കരാര്‍ ലംഘിച്ചത്‌. ചൊവ്വാവ്ച രാത്രി 10.30ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു. പ്രകോപനം ഒന്നും ഇല്ലാതെയാണ്‌ പാകിസ്‌ഥാന്‍ കരാര്‍ ലംഘിച്ച്‌ വെടിവെച്ചത്‌.