ചുരുങ്ങിയ കാലംകൊണ്ട് റിലയന്‍സ് ജിയോ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്ബനിയായി

156 13/06/2018 admin
img

മുംബൈ: ചുരുങ്ങിയ കാലംകൊണ്ട് റിലയന്‍സ് ജിയോ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്ബനിയായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,128 കോടി രൂപയാണ് ജിയോയുടെ മൊത്തവരുമാനം. വിപണിയില്‍ മുന്നിലുള്ള ഭാരതി എയര്‍ടെല്ലിനേക്കാള്‍ 12 ശതമാനം കുറവാണിത്. 7087 കോടി രൂപയാണ് എയര്‍ടെല്ലിന്റെ വരുമാനം. ജിയോയുടേതിനേക്കാള്‍ 12 ശതമാനം അധികമാണിത്. രണ്ടുവര്‍ഷത്തിനുള്ളില്‍ 25.6 ശതമാനം വിപണിവിഹിതം നേടാന്‍ ജിയോയ്ക്കായി. രണ്ട് ദശാബ്ദംമുന്ന് വിപണിയിലെത്തിയ ഐഡിയയ്ക്കും വൊഡാഫോണും യഥാക്രമം 21 ശതമാനവും 16.6 ശതമാനവുമാണ് വിപണി വിഹിതം നിലനിര്‍ത്താനായത്.