കനത്ത മഴയെ തുടര്‍ന്ന്​ നിലമ്ബൂരിലെ പ്രഫഷനല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ കലക്​ടര്‍ ഇന്ന്​ അവധി പ്രഖ്യാപിച്ചു

74 13/06/2018 admin
img

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന്​ നിലമ്ബൂരിലെ പ്രഫഷനല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ കലക്​ടര്‍ ഇന്ന്​ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ സ്​കൂളില്‍ എത്തിച്ചേര്‍ന്നതിനു ശേഷമാണ്​ കലക്​ടറുടെ പ്രഖ്യാപനം വന്നത്​. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ കോഴിക്കോട്​ ജില്ലയിലെ കോടഞ്ചേരി, തിരുവമ്ബാടി, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്​ടര്‍ ഇന്ന്​ അവധി നല്‍കിയിട്ടുണ്ട്​.