കര്‍ണാടകയിലെ ജയനഗറില്‍ കോണ്‍ഗ്രസിന് വിജയക്കൊടി

99 13/06/2018 admin
img

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗറില്‍ കോണ്‍ഗ്രസിന് വിജയക്കൊടി. ബിജെപിയുടെ ബി എന്‍ പ്രഹ്ലാദിനെ 5000ല്‍ അധികം വോട്ടുകള്‍ക്ക് പിന്തള്ളിയാണ് കോണ്‍ഗ്രസ് സീറ്റ് ഉറപ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി 53151 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദിന് 48302 വോട്ടുകള്‍ മാത്രമാണ് നേടിയത്. വോട്ടണ്ണെല്ലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.