രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫി​സി​നു മു​ന്നി​ല്‍ ശ​വ​പ്പെ​ട്ടി​വ​ച്ച കെഎസ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

169 13/06/2018 admin
img

കൊച്ചി: എറണാകുളം ഡി.സി.സിക്ക്​ മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്​റ്റില്‍. കെ.എസ്​.യു പ്രവര്‍ത്തകരായ അനുപ്​ ഇട്ടന്‍, ഷബീര്‍ മുട്ടം എന്നീ നേതാക്കളാണ്​ പിടിയിലായത്​. രാജ്യസഭാ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു​ റീത്ത്​ വെച്ചത്​. രാജ്യസഭാ സീറ്റില്‍ തീരുമാനമെടുത്ത ഉമ്മന്‍ ചാണ്ടിക്കും രമേശ്​ ചെന്നിത്തലക്കു​െമതിരെ ആയിരുന്നു പ്രതിഷേധം. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ്​ പ്രതികളെ പിടികൂടിയത്​​. ഡി.സി.സി പ്രസിഡന്‍റ്​ ടി.ജെ. വിനോദി​​െന്‍റ പരാതിയിലാണ്​ നടപടി.