റമദാന്‍ പ്രമാണിച്ച്‌ അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള ആ​ര്‍.​ടി.​സി കൂ​ടു​ത​ല്‍ സ​ര്‍​വി​സു​ക​ള്‍ ആരംഭിച്ചു

135 14/06/2018 admin
img

ബം​ഗ​ളൂ​രു: റമദാന്‍ പ്രമാണിച്ച്‌ അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള ആ​ര്‍.​ടി.​സി കൂ​ടു​ത​ല്‍ സ​ര്‍​വി​സു​ക​ള്‍ ആരംഭിച്ചു. ബം​ഗ​ളൂ​രു​വി​ല്‍​നിന്നാണ് കൂടുതല്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്. തി​ര​ക്ക​നു​സ​രി​ച്ച്‌ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് രാ​ത്രി​യി​ല്‍ സ്‌പെഷ്യല്‍ സ​ര്‍​വി​സു​ക​ള്‍ ഉ​ണ്ടാ​കും. വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് പ​ത്തു സ്​​പെ​ഷ​ല്‍ സ​ര്‍​വി​സു​ക​ള്‍ ഉണ്ടാകുമെന്ന് ബം​ഗ​ളൂ​രു കേ​ര​ള ആ​ര്‍.​ടി.​സി ക​ണ്‍​ട്രോ​ളി​ങ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബാ​ബു അ​റി​യി​ച്ചു. പെ​രു​ന്നാ​ള്‍ അ​വ​ധി പ്ര​മാ​ണി​ച്ച്‌ ജൂ​ണ്‍ 17വ​രെ​യാ​ണ് കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥലങ്ങളിലേക്കും തി​രി​ച്ച്‌ ബം​ഗ​ളൂ​രു​വി​ലേ​ക്കും അ​ധി​ക സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തു​ക. ചെ​റി​യ പെ​രു​ന്നാ​ള്‍ തീയതി ഇതുവരെ സ്ഥി​രീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ തി​ര​ക്ക് വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ ക​ണ​ക്കൂ​കൂ​ട്ടു​ന്ന​ത്. അ​ധി​ക സ​ര്‍​വി​സു​ക​ളു​ടെ സ​മ​യ​ക്ര​മം ഒാ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ്​​പെ​ഷ​ല്‍ സ​ര്‍​വി​സു​ക​ള്‍ ഒാ​ണ്‍​ലൈ​ന്‍ വ​ഴി​യും റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളി​ലൂ​ടെ നേ​രി​ട്ടും ബു​ക്ക് ചെ​യ്യാം. കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ര്‍, മൂ​ന്നാ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 16 സ്​​പെ​ഷ​ല്‍ സ​ര്‍​വി​സു​ക​ളാ​ണ് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ണാ​ട​ക ആ​ര്‍.​ടി.​സി ഒാ​പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കേ​ര​ള ആ​ര്‍.​ടി.​സി​യു​ടെ ബം​ഗ​ളൂ​രു​വി​ലെ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 080-26756666 (സാറ്റലൈറ്റ് ബ​സ് സ്​​റ്റാ​ന്‍​ഡ്), 080-22221755 (ശാ​ന്തി​ന​ഗ​ര്‍), 8762689508 (പീ​നി​യ).