കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് എന്‍.പ്രശാന്തിനെ ഒഴിവാക്കി!

177 14/06/2018 admin
img

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് എന്‍.പ്രശാന്തിനെ ഒഴിവാക്കി. 2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ് പ്രകാശ്‌. സെന്‍ട്രല്‍ സ്റ്റാഫിങ്ങ് സ്കീം [പ്രകാരംപ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും.എന്നാല്‍ ഏതു വകുപ്പിലേക്കാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. നേരത്തെ മന്ത്രി അല്‍ഫോണ്‍സ് കന്നന്താനവുമായി അഭിപ്രായഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പ്രശാന്ത്‌ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. എന്നാല്‍, ചുമതല ഏല്‍ക്കുന്ന സമയം പാര്‍ട്ടിഘടകത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇതിനാല്‍ നിയമനം വൈകിയിരുന്നു. കോഴിക്കോട് മുന്‍ കളക്ടര്‍ ആയിരുന്ന എന്‍.പ്രശാന്ത്‌ നിരവധി വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.