കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട!

159 14/06/2018 admin
img

നെടുമ്ബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട. ഇക്കുറി ഷാര്‍ജയിലേക്ക് 1.5 കോടിയോളം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചതിന് മലയാളിയാണ് പിടിയിലായത്. തൃശൂര്‍ മാള സ്വദേശി വിഷ്ണുവിനെ(27) സിയാല്‍ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഷാര്‍ജയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു വിഷ്ണു. സിയാലിന്റെ സുരക്ഷാ പരിശോധനക്കിടെയാണ് പിടിയിലായത്. സി.ടി.എക്സ് യന്ത്രം ഉപയോഗിച്ചുള്ള ചെക്ക്- ഇന്‍ ബാഗേജ് പരിശോധനയിലാണ് കറന്‍സി കടത്തിന്റെ സൂചന ലഭിച്ചത്. ഇന്നലെ നടന്ന 11 കോടി രൂപയുടെ കറന്‍സി വേട്ടയുടെതിന് സമാനമായ സംശയമാണ് സ്കാനിംഗ് പരിശോധനയില്‍ ഇന്നും സിയാല്‍ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്. തുടര്‍ന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തെ വിവരമറിയിച്ചത്. ദിനാര്‍, ഒമാന്‍ ദര്‍ഹം, സൗദി റിയാല്‍, യു.എസ് ഡോളര്‍ തുടങ്ങിയ വിദേശ കറന്‍സികളായിരുന്നു കൈവശം ഉണ്ടായിരുന്നത്. ആദ്യമായിട്ടാണ് ഇയാള്‍ വിദേശത്തേക്ക് പോകുന്നതെന്നാണ് സൂചന. വിദേശ കറന്‍സിയുടെ ഉറവിടത്തെ കുറിച്ചും ആര്‍ക്കുവേണ്ടിയാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കൊച്ചി സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും.