പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയാതായി പരാതി

174 14/06/2018 admin
img

തിരുവനന്തപുരം: പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച്‌ അവശനാക്കിയാതായി പരാതി. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ആണ് പോലീസുകാരനെ മര്‍ദ്ദിച്ചത്.സായുധസേനയിലെ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. ഇദ്ദേഹത്തെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിരിക്കുകയാണ്. കനകക്കുന്നില്‍ നിന്ന് തിരിച്ച്‌ വരും വഴിയാണ് മര്‍ദ്ദനം. സ്ഥിരമായി ഇവര്‍ പോലീസുകാരോട് മോശമായി പെരുമാറാറുണ്ട് എന്നാണ് ആക്ഷേപം. കനകക്കുന്നില്‍ നിന്ന് തിരിച്ച്‌ വരും വഴിയാണ് മര്‍ദ്ദനം. എഡിജിപി സുദേഷ് കുമാറിനെതിരെ വേറേയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മകള്‍ക്ക് ഫിസിക്കല്‍ ട്രെയിനിങ് നല്‍കുന്നതിനായി ഒരു വനിത പോലീസുകാരിയെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട് എന്നാണ് ആക്ഷേപം. എഡിജിപിയുടെ വീട്ടില്‍ ജോലിക്ക് പോകുന്ന ക്യാമ്ബ് ഫോളോവര്‍മാരോടെല്ലാം എഡിജിപിയുടെ മകള്‍ മോശമായി പെരുമാറാറുണ്ട് എന്നാണ് ആക്ഷേപം.