ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും പുറത്തെത്തിച്ചു; അതിസാഹസിക രക്ഷാദൗത്യം വിജയം

37 10/07/2018 admin
img

ബാങ്കോക്ക് > തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്‍ നഷ്ടമായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു‌‌. തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഗുഹയില്‍ അവശേഷിച്ച കുട്ടികളെ രക്ഷിക്കാനുള്ള മൂന്നാംഘട്ട ദൗത്യം ചൊവ്വാഴ്ച്ച രാവിലെയാണ് തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ടു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. പ്രാദേശിക സമയം 4.12നാണ് ഒമ്ബതാമത്തെ കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടികളെയും കോച്ചിനെയും ആശുപത്രിയിലേക്ക് മാറ്റി. കനത്തമഴയും ഗുഹയിലെ അടിയൊഴുക്ക് ശക്തമായതും പലപ്പോഴും ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു. പുറത്തെത്തിയവരുടെ കുട്ടികളുടയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലുള്ള കുട്ടികള്‍ രാവിലെ കഴിക്കാന്‍ ചോക്ലേറ്റ് ബ്രഡ് ആവശ്യപ്പെട്ടിരുന്നതായും അവര്‍ക്ക് അത് നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം രണ്ടു കുട്ടികള്‍ക്ക് അണുബാധയുള്ളതായി പറയുന്നു. ഇവര്‍ക്ക് മികച്ച ചികില്‍സ നല്‍കുന്നുണ്ട്. ഗുഹാമുഖത്ത് നിന്ന് 700 മീറ്റര്‍ ഉള്ളിലായി രക്ഷാപ്രവര്‍ത്തകര്‍ ഒരു യുദ്ധമുറി സജ്ജീകരിച്ചിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകളും നീന്തല്‍ വസ്ത്രങ്ങളും ഭക്ഷണവും മരുന്നുമൊക്കെ കുട്ടികള്‍ക്ക് എത്തിച്ചത് ഇവിടെ നിന്നാണ്. തുടര്‍ച്ചയായി രണ്ട് ദിവസം മഴ പെയ്യാതെ മാറി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലായത്. ഗുഹയ്ക്കുള്ളില്‍ നിന്ന് വെള്ളം പുറത്ത് കളയാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ അകപ്പെട്ട് ജൂണ്‍ 23ന് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും കഴിഞ്ഞയാഴ്‌ചയാണ് കണ്ടെത്തിയത്. വൈല്‍ഡ് ബോര്‍സ് എന്ന ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ കോച്ചിനൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു. 11 മുതല്‍ 17 വയസുവരെയുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കരുതിയിരുന്ന ഭക്ഷണം വീതിച്ചു കഴിച്ചാണ് ഇത്രയും ദിവസം തള്ളിനീക്കിയത്. സംഘത്തിലെ അസിസ്റ്റന്റ് കോച്ചായ ഇകപോള്‍ ചന്റവോങ്(25) ആണ് ഏറ്റവും അവശനായി കാണപ്പെട്ടത്. ഇയാള്‍ ഭക്ഷണം കഴിക്കാതെ കുട്ടികള്‍ക്ക് നല്‍കുകയായിരു