ശക്തമായ മഴ: ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

69 10/07/2018 admin
img

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികള്‍ക്കും അവധി ബാധകമാണെന്ന് അറിയിച്ചു. ബുധനാഴ്ചയിലെ അവധിക്ക് പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.