സ്വകാര്യ ബസുകള്‍ വ്യാപകമായി വാടകയ്ക്കെടുത്ത് സര്‍വീസ് നടത്താനുള്ള പദ്ധതി ആലോചിക്കുന്നതായി എം.ഡി ടോമിന്‍ തച്ചങ്കരി

105 11/07/2018 admin
img

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വ്യാപകമായി വാടകയ്ക്കെടുത്ത് സര്‍വീസ് നടത്താനുള്ള പദ്ധതി ആലോചിക്കുന്നതായി എം.ഡി ടോമിന്‍ തച്ചങ്കരി. പദ്ധതിക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സിയെന്ന് നേരത്തെ മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നത്. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇലക്‌ട്രിക് ബസുകള്‍ അടക്കം വാടകയ്‌ക്ക് എടുത്ത് കെ.എസ്.ആര്‍.ടി.സി സ‌ര്‍വീസ് ആരംഭിച്ചിരുന്നു. നിലവില്‍ സ്‌കാനിയ ബസുകളും വാടകയ്‌ക്ക് എടുത്േത് കെ.എസ്.ആര്‍.ടിസി സര്‍വീസ് നടത്തുന്നുണ്ട്.