പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

100 11/07/2018 admin
img

അടിമാലി: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി ആനവിരട്ടി വടക്കുംപുറം അനന്തു(21) വിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ടൈല്‍ ജോലിക്കാരനായ അനന്തു പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ വിവരം അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. അവരുടെ ഇടപെടലോടെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് അടിമാലി പൊലീസ് അറിയിച്ചു.