അധ്യാപകരില്ലാത്തതിനാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രതിസന്ധിയില്‍

102 11/07/2018 admin
img

തിരുവനന്തപുരം:അധ്യാപകരില്ലാത്തതിനാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രതിസന്ധിയില്‍. 3573 അധ്യാപകരുടെ ഒഴിവുണ്ടായിട്ടും പിഎസ്‌സി ഇത് വരെയും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. 2014ലെ വിജ്ഞാപനത്തില്‍ പരീക്ഷ നടത്തിയത് 2017ലായിരുന്നു. എന്നാല്‍ ഇത് വരെ ഇന്റര്‍വ്യൂ പൂര്‍ത്തിയായിട്ടില്ല. സംസ്ഥാനത്ത് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ 171 ഒഴിവുകളിലും നിയമനം നടന്നിട്ടില്ല. സര്‍ക്കാര്‍ യുപി സ്‌കൂളുകളില്‍ 1085, എല്‍പി സ്‌കൂളുകളില്‍ 2725 എന്ന ക്രമത്തില്‍ അധ്യാപക തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. പ്രമോഷന്‍ നിയമനത്തിനായി ഒഴിച്ചിട്ടിരിക്കുന്ന പ്രിന്‍സിപ്പല്‍ ഒഴിവുകളാണിത്. നിലവിലുള്ള പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം ഏതാണ്ടു പൂര്‍ത്തിയായിട്ടുമുണ്ട്. ഹയര്‍സെക്കന്‍ഡറി അധ്യാപകരില്‍ നിന്നു സ്ഥാനക്കയറ്റം ലഭിക്കുന്നവരെയാണ് ഈ 171 ഒഴിവില്‍ നിയമിക്കേണ്ടത്. ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തിനൊപ്പം സ്ഥാനക്കയറ്റവും നടത്തിയാലേ അധ്യാപക ഒഴിവുകള്‍ പൂര്‍ണമായി നികത്താനാവൂ. എന്നാല്‍ അധ്യാപക സ്ഥലംമാറ്റം കേസില്‍ കുടുങ്ങിക്കിടങ്ങിയിരിക്കുന്നതിനാല്‍ 171 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ പ്രതിസന്ധിയിലാണ്.