വിമാനയാത്രയ്ക്കിടെ ഹാര്‍ഡ് ഡ്രൈവിനുള്ളില്‍ വെച്ച്‌ മലമ്ബാമ്ബിനെ കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി!

120 11/07/2018 admin
img

മിയാമി: വിമാനയാത്രയ്ക്കിടെ ഹാര്‍ഡ് ഡ്രൈവിനുള്ളില്‍ വെച്ച്‌ മലമ്ബാമ്ബിനെ കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. മിയാമിയില്‍ നിന്നു ബാര്‍ബഡോസിലേക്കുള്ള വിമാനത്തിലാണ് മലമ്ബാമ്ബിനെ കടത്താന്‍ ശ്രമം നടന്നത്. ലഗേജുകള്‍ പരിശോധിക്കുന്നതിനിടയില്‍ അസ്വാഭാവികമായതെന്തോ ശ്രദ്ധയില്‍പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് മലമ്ബാമ്ബിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് മിയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മലമ്ബാമ്ബാണെന്ന് വ്യക്തമായത്. ജീവനോടെ തന്നെ കാണപ്പെട്ട മലമ്ബാമ്ബിനെ അതിവിദഗ്ധമായാണ് യുവാവ് കടത്താന്‍ ശ്രമിച്ചത്. യുഎസിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വീസ് വിഭാഗം മലമ്ബാമ്ബിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. കടത്താന്‍ ശ്രമിച്ച യുവാവിനെതിരെ പിഴയൊടുക്കി. എന്നാല്‍ യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.