അമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിലഭിക്കാത്തതിനെ തുടര്‍ന്ന് മകന്‍ മോട്ടോര്‍സൈക്കിളില്‍ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു!

124 11/07/2018 admin
img

മധ്യപ്രദേശ്: അമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിലഭിക്കാത്തതിനെ തുടര്‍ന്ന് മകന്‍ മോട്ടോര്‍സൈക്കിളില്‍ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു.മധ്യപ്രദേശിലെ തിക്കാംഗഡ് ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകന്‍ അമ്മയുടെ മൃതദേഹവുമായി മോട്ടോര്‍സൈക്കിളില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. കുന്‍വര്‍ ഭായി പാമ്ബുകടിയേറ്റാണ് മരിച്ചത്. യുവതിയെ അടുത്തുള്ള ആശുപതിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ജില്ലാ ആശുപത്രില്‍ എത്തിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലന്‍സിന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നിഷേധിക്കുകയായിരുന്നു.