മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്വര്‍ണവ്യാപാര രംഗത്തേക്ക് കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍

99 12/07/2018 admin
img

തിരുവനന്തപുരം: മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്വര്‍ണവ്യാപാര രംഗത്തേക്ക് കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍. മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഈയിടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയത്. ഏതാനും ബാങ്കുകളുമായുള്ള വായ്‌പ ഇടപാടുകള്‍ തീര്‍ക്കാനും സമാന്തരമായി ദുബായില്‍ ഒരു ഷോറൂം തുറന്ന് കൊണ്ട് വ്യാപാര രംഗത്തേക്ക് സജീവമാകാനുമാണ് അറ്റ്‌ലസിന്റെ ശ്രമം. മൂന്ന് മാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. രാമചന്ദ്രനുമായി ചേ‌ര്‍ന്ന് അറ്റ്ലസ് എന്ന ബ്രാന്‍ഡില്‍ പണം നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നും ഒട്ടേറെ പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. പുതുതായി ദുബായിലൊരു ഷോറൂം തുടങ്ങാന്‍ മൂന്നുകോടി ദിര്‍ഹത്തോളം സമാഹരിക്കേണ്ടിവരും. അറ്റ്‌ലസിനോട് ജനങ്ങള്‍ കാണിക്കുന്ന സ്നേഹം പുതിയ കാല്‍വെപ്പില്‍ തനിക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് രാമചന്ദ്രന്‍.