യ​ന്ത്ര​ത്ത​ക​രാ​രും ക​ന​ത്ത മ​ഴ​യും കാരണം ര​ണ്ട് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ​ത് നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി

119 12/07/2018 admin
img

നെ​ടു​മ്ബാ​ശേ​രി: യ​ന്ത്ര​ത്ത​ക​രാ​രും ക​ന​ത്ത മ​ഴ​യും കാരണം ര​ണ്ട് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ​ത് നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ബുധനാഴ്ച രാ​ത്രി 9.30ന് ​അ​ബു​ദാ​ബി​യി​ലേ​ക്കും 11.45ന് ​ഷാ​ര്‍​ജ​യി​ലേ​ക്കും പോ​കേ​ണ്ട വി​മാ​ന​ങ്ങ​ളാ​ണ് വൈ​കി​യ​ത്. യ​ന്ത്ര​ത്ത​ക​രാ​റി​ന് പു​റ​മെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടും വി​മാ​നം വൈ​കു​ന്ന​തി​ന് കാരണമായെന്നാണ് അധികൃതരുടെ വിശദീകരണം