എസി മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കാന്‍ തീരുമാനം

27 10/08/2018 admin
img

തിരുവനന്തപുരം: എസി മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കാന്‍ തീരുമാനം. ഇതോടെ അദ്ദേഹത്തിന് കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കൈകാര്യം ചെയ്യേണ്ടിവരും. നിലവിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതി വകുപ്പും ലഭിക്കും. മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്ന ഇപി ജയരാജന് വ്യവസായ വകുപ്പ് നല്‍കും. അദ്ദേഹം നേരത്തെ വഹിച്ചിട്ടുള്ളതും വ്യവസായ വകുപ്പായിരുന്നു. എസി മൊയ്തീനാണ് നിലവില്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി. മറ്റുചില ചെറിയ മാറ്റങ്ങള്‍കൂടി മന്ത്രിസഭയിലുണ്ടാകും.