എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

106 10/08/2018 admin
img

കൊച്ചി : സംസ്ഥാനത്ത് മഴ ശക്തമായതോടെ ചെറുതോണി അണക്കെട്ട് തുറന്നുവിട്ടിരുന്നു. ഡാം തുറന്നതോടെ എറണാകുളം ആലുവ ഭാഗത്ത് വെള്ളം കയറിയതുമൂലം ഇന്ന് ഉച്ചയ്ക്ക് ശേഷം എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രാവിലെ തുറന്നു വിട്ട അധികജലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ നെടുന്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും. ഇന്ന് രാവിലെ 11.30 ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ മുന്നൂറ് ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്.