കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പത്തനംതിട്ട കൊച്ചുപമ്ബ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

75 10/08/2018 admin
img

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പത്തനംതിട്ട കൊച്ചുപമ്ബ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്ബയില്‍ മൂന്ന് മീറ്റര്‍ വരെ ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ജലം അനിയന്ത്രിതമായി നിറഞ്ഞിരുന്നു.ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറും തുറന്നിരിക്കുകയാണ്. ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാല് ഷട്ടറില്‍ രണ്ടെണ്ണമാണ് തുറന്നിരിക്കുന്നത് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും ഇതുവരെ 26പേര്‍ മരിച്ചു. ഇടുക്കി ജില്ലയില്‍ മാത്രം 11 പേരാണു മരിച്ചത്.