ഓ​ണാ​ഘോ​ഷ​ത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ച 30 കോ​ടി രൂ​പ ദു​രി​താ​ശ്വാ​സ​ത്തി​ന് വേണ്ടി ചിലവഴിക്കണമെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

38 10/08/2018 admin
img

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ​ത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ച 30 കോ​ടി രൂ​പ ദു​രി​താ​ശ്വാ​സ​ത്തി​ന് വേണ്ടി ചിലവഴിക്കണമെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. ദു​രി​തം നേ​രി​ടാ​ന്‍ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 26 മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌. ഇടക്കി, വയനാട് ,എറണാകുളം, കണ്ണൂര്‍,മലപ്പുറം,പാലക്കാട് ജില്ലകളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലമ്ബൂര്‍ ചെട്ടിയംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. ഇയാളുടെ കുടുംബത്തിലെ മറ്റു അഞ്ച് പേരും ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.