കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു

66 10/08/2018 admin
img

തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിരുന്നു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്‌ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു. ശക്തമായ നീരൊഴുക്കും മഴയും തുടരുന്നതിനാല്‍ ചെറുതോണി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2401.72 അടിയായി.