നാടു മുഴുവന്‍ വെളളം; പക്ഷേ ഈ കിണറിലെ വെളളം അപ്രത്യക്ഷമായി

132 10/08/2018 admin
img

കോഴിക്കോട്: കേരളമെങ്ങും പ്രളയഭീതി നേരിടുമ്ബോള്‍ കോഴിക്കോട് ഒറ്റ രാത്രി കൊണ്ട് ഒരു കിണറ്റിലെ വെളളം മുഴുവനും അപ്രത്യക്ഷമായി. ‌കോഴിക്കോട് പരിത്തിപ്പാറ വിഎം ഇസ്മായില്‍ സലീമിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയത്. ഇന്നലെ വൈകുന്നേരം 5 മണിവരെ നിറഞ്ഞുനിന്നിരുന്ന കിണറിലെ വെള്ളമാണ് അപ്രത്യക്ഷമായത്. നിരവധി പേരാണ് സംഭവം അറിഞ്ഞ് സലീമിന്റെ വീട്ടിലേക്ക് ഒഴുകി എത്തിയത്. ഈ കിണറിനു സമീപത്തുള്ള മറ്റ് കിണറുകളില്‍ നിറയെ വെള്ളം ഉണ്ട്. ചാലിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭാഗത്തെ മിക്ക വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം മുഴുവന്‍ ഭൂമിക്കടിയിലേക്ക് വലിഞ്ഞുപോകുന്ന പൈപ്പിങ്ങ് എന്ന പ്രതിഭാസമായിരിക്കാം ഇതെന്നാണ് ഭൂമിശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സമീപ പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സമയത്ത് പൈപ്പിങ് നടക്കാനുള്ള സാധ്യതയും ശാസ്ത്രജ്ഞന്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ട്.