ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്ബി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ വിധി

154 14/09/2018 admin
img

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്ബി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ വിധി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നമ്ബി നാരായണനെ അറസ്റ്റ് ചെയ്തത് അനാവശ്യമായാണെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരതുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനും ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുന്‍ ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ സമിതിയിലുണ്ടാകും.