ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്ബി നാരായണന്‍

142 14/09/2018 admin
img

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്ബി നാരായണന്‍. വിധി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരായിരുന്നവര്‍ക്കെതിരെ സിബിഐ അന്വേഷണം ആയിരുന്നു അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് പലപ്പോഴും നടന്നിട്ടുള്ള ജുഡീഷല്‍ അന്വേഷണങ്ങളുടെ ഭാവി എന്തായിരുന്നു എന്ന് അറിയാവുന്നതിനാലാണ് ഇത് സംബന്ധിച്ച്‌ തനിക്ക് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള അന്വേഷണ കമ്മീഷന്‍ ആര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ഇതിനുള്ള സമയപരിധി ആറു മാസത്തില്‍ കൂടാന്‍ പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഡീഷല്‍ കമ്മീഷന്‍ സംബന്ധിച്ചും മറ്റും വിധിപകര്‍പ്പ് പുറത്തുവന്നതിനു ശേഷം പ്രതികരിക്കാമെന്നും നമ്ബി നാരായണന്‍ വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതി വിധി സംബന്ധിച്ച്‌ പ്രതികരണത്തിനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസും എസ്.വിജയനും വ്യക്തമാക്കി.