മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്കുള്ള റസീപ്റ്റ് ഇനി മുതല്‍ വാട്സ്‌ആപ്പിലും ലഭിക്കും

23 14/09/2018 admin
img

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്കുള്ള റസീപ്റ്റ് ഇനി മുതല്‍ വാട്സ്‌ആപ്പിലും ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്ട്സാപ്പിലൂടെയും ലഭിക്കുന്ന സംവിധാനം തയ്യാര്‍. ഓണ്‍ലൈന്‍വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ക്യുആര്‍കോഡ്, മൊബൈല്‍ വാലറ്റ്, വിബിഎ, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം അയച്ചവര്‍ക്ക് ഈ സേവനം വഴി രസീത് ലഭ്യമാവും. പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ 88600600 എന്ന നമ്ബര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം ആ നമ്ബറിലേക്ക് 'hi' എന്നൊരു മെസ്സേജ് അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചു ഇടപാട് വിവരങ്ങള്‍ കൈമാറുക. ബാങ്കുമായി വിവരങ്ങള്‍ ഒത്തുനോക്കിയതിനു ശേഷം നിങ്ങള്‍ക്ക് രസീതിന്‍റെ സോഫ്റ്റ് കോപ്പി വാട്ട്സാപ്പില്‍ ലഭിക്കും. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് വ‍ഴിയാണ് ദുരിതാശ്വാസനിധി നല്‍കുന്നവര്‍ക്ക് പുതിയ രീതിയില്‍ റസീപ്റ്റ് നല്‍കുന്നതിനുള്ള സംവിധാനത്തെ കുറിച്ച്‌ പറഞ്ഞത്.