മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ജാ​തി​പ്പേ​രു പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്കെ​തി​രെ കേ​സ്

75 11/10/2018 admin
img

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ജാ​തി​പ്പേ​രു പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്കെ​തി​രെ കേ​സ്. പ​ത്ത​നം​തി​ട്ട ചെ​റു​കോ​ല്‍ സ്വ​ദേ​ശി​നി മ​ണി​യ​മ്മ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​റ​ന്മു​ള പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​വു​ന്ന​തി​നി​ട​യി​ലാ​ണു മ​ണി​യ​മ്മ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ ജ​ന്മം കൊ​ണ്ട് ഈ​ഴ​വ (തി​യ്യ) ജാ​തി​ക്കാ​ര​നാ​ണ് എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു അ​ധി​ക്ഷേ​പം. എ​സ്‌എ​ന്‍​ഡി​പി യോ​ഗം ഭാ​ര​വാ​ഹി വി.​സു​നി​ല്‍​കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണു മ​ണി​യ​മ്മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധവും ഉ​യ​ര്‍​ന്നി​രു​ന്നു.