കരിമ്ബിന്‍ ജ്യൂസടിക്കുന്ന യന്ത്രത്തില്‍ യുവതിയുടെ കൈ വിരലുകള്‍ കുടുങ്ങി

477 11/10/2018 admin
img

കോട്ടയം: കരിമ്ബിന്‍ ജ്യൂസടിക്കുന്ന യന്ത്രത്തില്‍ യുവതിയുടെ കൈ വിരലുകള്‍ കുടുങ്ങി. കോട്ടയം മണര്‍കാട് ഐരാറ്റുനടയില്‍ വഴിയോര ജ്യൂസ് വില്‍പ്പനക്കാരിയായ ഗീതയുടെ കയ്യാണ് യന്ത്രത്തില്‍ കുടുങ്ങിയത്. കരിമ്ബിനൊപ്പം അറിയാതെ കൈ വിരലുകള്‍ കൂടി യന്ത്രത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. വേദനയില്‍ നിലവിളിച്ച ഗീത യന്ത്രം ഓഫ് ചെയ്‌തെങ്കിലും കൈ പുറത്തെടുക്കാനായില്ല. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും യന്ത്രത്തിനുള്ളില്‍ വിരലുകള്‍ ചതഞ്ഞിരുന്നത് മാറ്റാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ലായിരുന്നു. ഗീതയുടെ നിലവിളിയും കണ്ടു നിന്നവരുടെ വിഷമവും അവസാനിച്ചത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ മുകള്‍ ഭാഗം അഴിച്ചെടുത്തതോടെയാണ്. കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. വിരലുകളിലെ ഞരമ്ബുകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.