ഹെല്‍മറ്റിടാതെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പിടികൂടാന്‍ ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് വകുപ്പ് തയ്യാറെടുക്കുന്നു

192 11/10/2018 admin
img

തിരുവനന്തപുരം: ഹെല്‍മറ്റിടാതെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പിടികൂടാന്‍ ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് വകുപ്പ് തയ്യാറെടുക്കുന്നു. ദേശീയപാതകളിലും പ്രധാന റോഡുകളിലും മാത്രമല്ല, ഇടറോഡുകളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ട്രാഫിക് നിയന്ത്രണം പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 180 കോടി രൂപയാണ് ഇതിനായി ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകളും ചുവപ്പ് സിഗ്നല്‍ ക്യാമറകളും കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുകയും പിഴയടയ്ക്കാനുള്ള നോട്ടീസുകള്‍ ഇവിടെ നിന്ന് അയയ്ക്കുകയും ചെയ്യും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വളവിലും തിരിവിലും പതുങ്ങി നിന്ന് ഹെല്‍മറ്റ് വയ്ക്കാത്തവരെ പൊലീസിന് പിടികൂടേണ്ടി വരില്ല. സ്ഥിരം അപകട മേഖലകളില്‍ എഎന്‍പിആര്‍ ക്യാമറകളും, ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ പിടികൂടാനുള്ള സംവിധാനവും ഒരുക്കും.