ശബരിമലയില്‍ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയെന്ന വാര്‍ത്തകള്‍ തള്ളി പ്രസിഡന്റ് എ.പത്മകുമാര്‍

250 11/10/2018 admin
img

തിരുവനന്തപുരം: ശബരിമലയില്‍ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയെന്ന വാര്‍ത്തകള്‍ തള്ളി പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമലയിലേക്ക് സ്ത്രീകള്‍ വരുന്നതനുസരിച്ച്‌ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം കാര്യമാക്കുന്നില്ലെന്നും ജനങ്ങള്‍ അയ്യപ്പനോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രത്തിന് അതിന്റേതായ പ്രത്യേകതയുണ്ട്. ആചാരങ്ങളില്‍ താന്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തെ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. സമരത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ബോര്‍ഡ് ഒരുക്കുമെന്നും എ.പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.