യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് മതിലിടിച്ച്‌ തകര്‍ത്തു

531 12/10/2018 admin
img

ചെന്നൈ: 130 യാത്രക്കാരുമായി പറന്നുയരുന്നതിനിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച്‌ തകര്‍ത്തു. ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനമാണ് മതിലിടിച്ച്‌ തകര്‍ത്തത്. വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷിതാരാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് അകടം സംഭവിച്ചത്. വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നു. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചു.