അടൂരില്‍ 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടി

186 12/10/2018 admin
img

പത്തനംതിട്ട: അടൂരില്‍ വന്‍ വ്യാജമദ്യ വേട്ട. വ്യാജ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടകൂടി. ബോട്ടിലിംഗിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും സ്റ്റിക്കറുകളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ സിഐയും ഷാഡോ പൊലീസ് സംഘവും ആണ് പരിശോധന നടത്തിയത്. ആടൂര്‍ മണക്കാലക്കടുത്ത് ഒഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് വ്യാജ മദ്യ നിര്‍മ്മാണം നടന്ന് വന്നത്. വീട്ടുടമസ്ഥന്‍ തുവയൂര്‍ സ്വദേശി എബി ജോണ്‍ എബ്രഹാം പൊലീസ് പിടിയിലായി. മുന്‍ എക്സൈസ് ജീവനക്കാരന്‍ കറ്റാനം സ്വദേശി ഹാരി ഓടി രക്ഷപെട്ടു. മദ്യം ബോട്ടില്‍ ചെയ്യുന്ന യന്ത്രങ്ങളും സര്‍ക്കാര്‍ സ്റ്റിക്കറ്ററുകളുടെ സമാനമായ വ്യാജ സ്റ്റിക്കറുകളും പിടികൂടി. ജവാന്‍, റെഡ് പോര്‍ട്ട് എന്നീ മദ്യങ്ങളുടെ സ്റ്റിക്കറുകളാണ് പിടികൂടിയത്