സിബിഎസ‌്‌ഇ പത്താംതരം ജയിക്കാന്‍ 33 ശതമാനം മാര്‍ക്ക്‌ മതി

154 12/10/2018 admin
img

ന്യൂഡല്‍ഹി>പത്താംതരം ജയിക്കാന്‍ ഓരോ വിഭാഗത്തിലും 33 ശതമാനം മാര്‍ക്ക‌് വേണമെന്ന നിബന്ധനയില്‍ ഇളവുവരുത്തി സിബിഎസ‌്‌ഇ. പുതിയ മാനദണ്ഡപ്രകാരം പത്താംതരം പരീക്ഷ ജയിക്കാന്‍ തിയറിക്കും ഇന്റേണല്‍ അസസ‌്മെന്റിനുംകൂടി 33 ശതമാനം മാര്‍ക്ക‌് മതിയെന്ന‌് സിബിഎസ‌്‌ഇ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറഞ്ഞു. 2019 മാര്‍ച്ച‌ിലെ പരീക്ഷ പുതിയ മാനദണ്ഡപ്രകാരമാകും നടത്തുക. തുടര്‍ന്ന‌ുള്ള വര്‍ഷങ്ങളിലും മാനദണ്ഡം തുടരും. ഓരോ വിഷയത്തിലും ജയിക്കാന്‍ ബോര്‍ഡ‌് പരീക്ഷയിലും ഇന്റേണല്‍ അസസ‌്മെന്റിലുംകൂടി കുറഞ്ഞത‌് 33 ശതമാനം മാര്‍ക്ക‌് നേടണം. ഇന്റേണല്‍ അസസ‌്മെന്റിലോ പ്രാക്ടിക്കല്‍ പരീക്ഷയിലോ പങ്കെടുക്കാത്ത വിദ്യാര്‍ഥിക്ക‌് ആ വിഭാഗത്തില്‍ പൂജ്യം മാര്‍ക്കാകും