കൊച്ചിയിലും തൃശൂരും എടിഎം കവര്‍ച്ച; നഷ്‌ടം 35 ലക്ഷം രൂപ

100 12/10/2018 admin
img

കൊച്ചി> സംസ്‌ഥാനത്ത്‌ രണ്ടിടത്ത്‌ എടിഎം കൊള്ളയടിച്ചു. രണ്ടിടത്തുനിന്നുമായി 35 ലക്ഷം രൂപയാണ്‌ കവര്‍ന്നത്‌. കൊച്ചി തൃപ്പൂണിത്തുറയിലെ ഇരുമ്ബനത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും പത്തുലക്ഷത്തി അറുപതിനായിരം രൂപയാണ്‌ മോഷ്‌ടിച്ചത്‌. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ സ്‌പേ പെയിന്‍റ്‌ അടിച്ചാണ്‌ കവര്‍ച്ച നടത്തിയത്‌. തൃശൂര്‍ കൊരട്ടിയിലാണ്‌ എടിഎമില്‍നിന്ന്‌ പണം കവര്‍ന്നത്‌.സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എടിഎം ആണ്‌ കുത്തിപൊളിച്ചത്‌. ഇവിടേയും സിസിടിവി ക്യാമറയില്‍ പെയിന്‍റ്‌ അടിച്ചിട്ടുണ്ട്‌. ഇരു സ്‌ഥലത്തും കെട്ടിടത്തിന്റെ ഭിത്തി തുറന്നാണ്‌ മോഷ്‌ടാക്കള്‍ അകത്തുകടന്നത്‌. രണ്ടിടത്തും മോഷണം നടത്തിയത്‌ ഒരേ സംഘമാണെന്നാണ്‌ പൊലീസ്‌ നിഗമനം . പിക്കപ്പ്‌ വാനിലെത്തിയ മൂന്നംഗ സംഘമാണ്‌ മോഷണത്തിന്‌ പിന്നിലെന്ന്‌ കരുതുന്നു. അതേസമയം കോട്ടയത്ത്‌ രണ്ടിടങ്ങളില്‍ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടന്നു. എന്നാല്‍ പണം നഷ്‌ടമായിട്ടില്ലെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു.