ആധാറില്ലാത്ത കാരണത്താല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചു

200 12/10/2018 admin
img

ന്യൂഡല്‍ഹി: ആധാറില്ലാത്ത കാരണത്താല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഡല്‍ഹി ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് സംഭവം. നോയിഡ സ്വദേശിനിയായ പ്രിയയ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് മനോജ് തിവാരി രംഗത്ത് വന്നിട്ടുണ്ട്.