യുവ നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി

237 16/07/2019 admin
img

യുവ നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു വിവാഹം. നടന്മാരായ സണ്ണി വെയ്ന്‍, പ്രശാന്ത്, സുധി കോപ്പ, അര്‍ജുന്‍, വിനയ് ഫോര്‍ട്ട്, ആന്‍സന്‍ പോള്‍, ഫുട്‌ബോള്‍ താരം സികെ വിനീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജോണ്‍. തട്ടത്തിന്‍ മറയത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജോണ്‍ ആന്‍ മരിയ കലിപ്പിലാണ്, ഫുക്രി, മാസ്റ്റര്‍ പീസ്, ആട് 2, ഏന്നെ അറിന്താല്‍ (തമിഴ്), മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.