നടന്‍ വിശാല്‍ ആര്‍ കെ നഗറില്‍ മല്‍സരിക്കില്ല

123 06/12/2017 admin
img

ചെന്നൈ : മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ തമിഴ് നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രികയുടെ കാര്യത്തില്‍ തീരുമാനമായി. വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതായി കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ പത്രിക നല്‍കിയിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളിയതായി ചൊവ്വാഴ്ച വൈകുന്നേരം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ തന്റെ വാദങ്ങള്‍ വിശാല്‍ റിട്ടേണിങ് ഓഫിസറുടെ മുന്‍പാകെ അവതരിപ്പിച്ചു. പുറത്തിറങ്ങിയ വിശാല്‍ തന്റെ വാദങ്ങള്‍ അംഗീകരിച്ചതായും പത്രിക തള്ളിയ നടപടി കമ്മിഷന്‍ പിന്‍വലിച്ചതായും മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ പത്രിക സ്വീകരിച്ചിട്ടില്ലെന്നും തുടര്‍ പരിശോധനകള്‍ക്കായി മാറ്റിവച്ചിരിക്കുകയുമാണെന്നും രാത്രി കമ്മിഷന്റെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിശാലിന്റെ പത്രിക തള്ളിയത്.


Top News

സാഗറിനും മേഘുനുവിനും തൊട്ടുപിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി അറബിക്കടലില്‍ രൂപപ്പെടുന്നതായി സൂചന!.... ​മാന്നാ​ന​ത്തു​ നി​ന്നു ത​ട്ടി​ക്കൊ​ണ്ടു പോ​യ കെ​വി​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍, കേസിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.... ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിനി അഞ്ജലി പ്രകാശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.... സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.... സിസേറിയന്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.... ചെങ്ങന്നൂരില്‍ പോളിങ് 50% കടന്നു.... ദളിത് യുവാവ് കെവിന്‍ ജോസഫിന്റെ ദുരഭിമാനകൊലപാതകത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍!.... നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്,മലപ്പുറം ജില്ലകളിലെ സ്‌കൂളുകൾ ജൂണ്‍ അഞ്ചിന് തുറക്കും .... അദ്ധ്യാപിക ഒഴിവ് !.... കോട്ടയം സ്വദേശി കെവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ .... പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്‍ നീനുവിനെ വിവാഹം കഴിച്ചത് മൂന്ന് ദിവസം മുമ്ബ്!.... ശംഖുമുഖം ബീച്ച്‌ അപ്രത്യക്ഷമായതിന് പിന്നാലെ തീരം ഭൂരിഭാഗവും ഇല്ലാതായി!.... വീണ്ടും മോഹന്‍ലാലിനെ നായകനാക്കി മേജർ രവി ചിത്രം വരുന്നു !.... പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നു വൈകിട്ട് പ്രഖ്യാപിക്കും!.... കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍!.... രാജ്യതലസ്ഥാനത്ത് 31കാരന്‍ മകനെ കനാലില്‍ എറിഞ്ഞുകൊന്നു!.... കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍ കെവിന്റെ മൃതദേഹം!.... കോട്ടയത്ത് നവവരന്റെ മരണം; പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.... വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്‌പെന്റ് ചെയ്തു.... ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്!....
FLASH NEWS